ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച ജി.എച്ച്.എസ്.എസ്. ആലംപാടി കെട്ടിടം മുഖ്യമന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു

നവകേരളം കര്‍മ്മ പദ്ധതി Il വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവില്‍ ജി.എച്ച്.എസ്. എസ്. ആലംപാടിയില്‍ നിര്‍മ്മിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.. സംസ്ഥാനതലത്തില്‍ സ്‌ക്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസം,തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍തല കാര്യപരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. എന്‍. എ. നെല്ലിക്കുന്ന് എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ബദ്രിയ ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സരിത എസ്. എന്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ജാസ്മിന്‍ ചെര്‍ക്കളം , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സക്കീന അബ്ദുല്ല ഹാജി, ചെങ്കള ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഫരീദ അബൂബക്കര്‍, കാസര്‍കോട് പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മധുസൂദനന്‍, കാസര്‍കോട്ഡി.ഇ.ഒ വി ദിനേശ കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ റോജി ജോസഫ് ഡി പി ഒ ടി പ്രകാശന്‍എ ഇ ഒ അഗസ്റ്റിന്‍ ബര്‍ണാഡ് മൊണ്ടേരോ സംസാരിച്ചു. പ്രിന്‍സിപ്പല്‍ സന്തോഷ് എസ്. ആര്‍. സ്വാഗതവും ഹെഡ്മിസ്ട്രസ്സ് സിജി മാത്യു നന്ദിയും പറഞ്ഞു. സംസ്ഥാന തല പരിപാടിയില്‍പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് എന്നിവരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *