രാജപുരം : കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗദേവി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം 11ന് ആരംഭിക്കും. രാവിലെ 10ന് കലവറനിറ യ്ക്കല്‍, വിളക്ക് പൂജ, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 6.30ന് ഭക്തിഗാന സുധ, തുടര്‍ന്ന് നിറമാല, ഗ്രന്ഥപൂജ. 12ന് രാവിലെ 6 മുതല്‍ വാഹന പൂജ, തുടര്‍ന്ന് ആധ്യാത്മിക പ്രഭാഷണം, തുലാ ഭാരം, അന്നദാനം. വൈകിട്ട് 6.30 ന് നൃത്തസന്ധ്യ, അലങ്കാര പൂജ. വിജയദശമി ദിവസം രാവിലെ ദേവി മാഹാത്മ്യ പാരായണം, 8ന് വിദ്യാരംഭം, ഗ്രന്ഥപൂജ, അക്ഷരശ്ലോക സദസ്സ്, സൗന്ദര്യ ലഹരി പാരായണം, തുലാഭാരം അന്നദാനം. അന്നേ ദിവസം ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ രാവിലെ 6.30ന് നടതുറക്കല്‍, നിവേ ദ്യം, ഗണപതി ഹോമം, 11 മണിക്ക് ഉച്ചപൂജ