നവരാത്രി ആഘോഷത്തിനൊരുങ്ങി കരുവാടകം ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം

രാജപുരം: നവരാത്രി ആഘോഷത്തിനൊരുങ്ങി കരുവാടകം ദുര്‍ഗഗ്ഗാ പരമേശ്വരി ക്ഷേത്രം. ഇന്ന് രാവിലെ ക്ഷേത്രം മേല്‍ശാന്തി ശങ്കരനാരായണ ഭട്ട് നവരാത്രി വിളക്ക് തെളിയിച്ചതൊടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. രണ്ടാം ദിവസമായ നാളെ രാവിലെ ലളിത സഹസ്ര നാമ പാരായണം, വൈകിട്ട് ഭജന. 5 ന് രാവിലെ 11 മണിക്ക് പ്രഭാഷണം, വൈകിട്ട് ഭജന വിവിധ കലാപരിപാടികള്‍. 6ന് രാവിലെ 10 മണിക്ക് വിളക്ക് പൂജ, പ്രഭാഷണം വൈകിട്ട് ഭജന നൃത്ത സന്ധ്യ. 7 ന് രാവിലെ 10 മണിക്ക് സംഗീതര്‍ച്ചന, ഭജന, 8 ന് രാവിലെ 10 മണിക്ക് അക്ഷരശ്ലോക സദസ്സ്, വൈകുന്നേരം ഭജന. 9 ന് രാവിലെ 11 മണിക്ക് പ്രഭാഷണം, ഭജന. 10 ന് രാവിലെ 11 മണിക്ക് പ്രഭാഷണം ഭജന. 11 ന് (അഷ്ടമി) രാവിലെ 7 മണിക്ക് ഗണപതി ഹോമം, 8 മണിക്ക് ചണ്ഡിക ഹോമം, ഭജന , രാത്രി 8 മണിക്ക് നൃത്ത നൃത്ത്യങ്ങള്‍. 12 ന് രാവിലെ 7 മണിക്ക് (മഹാനവമി ) രാവിലെ 7 മണിക്ക് ഗണപതി ഹോമം തുടര്‍ന്ന് ആയുധ പൂജ (വാഹന പൂജ) , 10 മണിക്ക് ലളിത സഹസ്ര നാമ പാരായണം , 11 മണിക്ക് ഭക്തി ഗാന സുധ ഭജന, രാത്രി 8 മണിക്ക് ഭരതനാട്യം, 13 ന് (വിജയ ദശമി ) രാവിലെ 8 മണിക്ക് വിദ്യാരംഭം, 12 .30 ന് മഹാപൂജ,ഉത്സവ നാളുകളില്‍ എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *