രാവണേശ്വരം : ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രാവണേശ്വരത്ത് നവംബര്‍ 6മുതല്‍ 9 വരെ നടക്കുന്ന ബേക്കല്‍ ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശന ചടങ്ങ് നടന്നു.അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ ലോഗോ പ്രകാശനം നടത്തി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോക്ടര്‍ എ. അശോകന്‍ ലോഗോ ഏറ്റുവാങ്ങി. പബ്ലിസിറ്റി ചെയര്‍മാന്‍ കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബേക്കല്‍ എ. ഇ. ഒ അരവിന്ദ കെ . അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. ജി പുഷ്പ, പി. ടി. എ പ്രസിഡന്റ് പി. രാധാകൃഷ്ണന്‍,എസ് എം .സി ചെയര്‍മാന്‍ എ.വി പവിത്രന്‍,എ. പവിത്രന്‍ മാസ്റ്റര്‍ ,എം. പി. ടി.എ പ്രസിഡന്റ് ധന്യാ അരവിന്ദ്,കെ. രാജേന്ദ്രന്‍ എന്നിവര്‍ ആശംസ നേര്‍ന്നു.പബ്ലിസിറ്റി കണ്‍വീനര്‍ എന്‍. കെ രാജേഷ് സ്വാഗതവും പ്രിന്‍സിപ്പാള്‍ കെ.ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു മത്സരാടിസ്ഥാനത്തില്‍ ക്ഷണിച്ച പത്തോളം എന്‍ട്രികളില്‍ നിന്ന് ഉണ്ണിരാജ് രാവണീശ്വരത്തിന്റെ ലോഗോയാണ് നവംബര്‍ 6 മുതല്‍ 9വരെ നടക്കുന്ന ബേക്കല്‍ ഉപജില്ല സ്‌കൂള്‍ കലാമാമാങ്കത്തി ത്തിനായി തിരഞ്ഞെടുത്തത്