2024-25 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി.കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ അഭിമുഖീകരിച്ച വിദ്യാർഥികൾക്ക് അവരുടെ അപേക്ഷയിലെ നാഷണാലിറ്റി ആൻഡ് നേറ്റിവിറ്റി സംബന്ധമായ ന്യൂനതകൾ പരിഹരിക്കുന്നതിന് സെപ്റ്റംബർ 28ന് രാത്രി 12 വരെ അവസരം ഉണ്ടായിരിക്കും.
നാഷണാലിറ്റി ആൻഡ് നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖകളിലെ ന്യൂനതകൾ പരിഹരിക്കാത്ത വിദ്യാർഥികളുടെ ഓപ്ഷനുകൾ അലോട്ട്‌മെന്റിനായി പരിഗണിക്കുന്നതല്ല. ക്യാൻഡിഡേറ്റ് പോർട്ടലിൽ ‘മെമ്മോ’ ലഭിച്ചിട്ടുളളവർ മേൽ പറഞ്ഞ തീയതിക്കകം ന്യൂനതകൾ പരിഹരിക്കുന്നതിനാവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.