രാജപുരം : കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയില്‍ കോളിച്ചാല്‍ മുതല്‍ ചിറങ്കടവ് വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണം എന്ന് ആവശ്യപ്പെട്ട് മലനാട് വികസന സമിതി ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ബളാംതോട് നടത്തുന്ന ഉപവാസ സമരത്തിനും, ചക്രസ്തംഭന സമരത്തിനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കോളിച്ചാല്‍വ്യാപാര ഭവനില്‍ ചേര്‍ന്ന ചുള്ളിക്കര മേഖല ഭാരവാഹികളുടെ യോഗം നിയോജകമണ്ഡലം പ്രസിഡണ്ട് ഹംസ പാലക്കി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.അഷറഫ് അധ്യക്ഷത വഹിച്ചു ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ സജി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ഭാരവാഹികളായ കുഞ്ഞികൃഷ്ണന്‍ ബളാംതോട്, ബാലന്‍ കൊട്ടോടി, സജി എയ്ഞ്ചല്‍, സെബാന്‍ കാരക്കുന്നേല്‍, ജസ്റ്റിന്‍ തങ്കച്ചന്‍ കോളിച്ചാല്‍, കെ. എസ് മാത്യു പനത്തടി, ഡോണ്‍ ജോസഫ് പാണത്തൂര്‍, ലിജോ. ടി. ജോര്‍ജ് ഒടയംചാല്‍ എന്നിവര്‍ പ്രസംഗിച്ചു. നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറി സുനില്‍കുമാര്‍ പി.എന്‍ സ്വാഗതവും കോളിച്ചാല്‍ യൂണിറ്റ് പ്രസിഡണ്ട് അനീഷ് വട്ടക്കാട്ട് നന്ദിയും പറഞ്ഞു.