സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് കെ.വി കുമാരന്‍ മാഷിനെ ഒ.എസ്.എ അനുമോദിച്ചു

കാസര്‍കോട് : കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരത്തിനര്‍ഹനായ വിവര്‍ത്തകനും, കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ അധ്യാപകനുമായ കെ.വി കുമാരന്‍ മാഷിന് കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒ.എസ്.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിഷ്യന്‍മാര്‍ അനുമോദനം നല്‍കി.ഒ.എസ്.എ പ്രസിഡണ്ട് എന്‍.എ അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. മലയാളം, കന്നഡ സാഹിത്യ സര്‍ഗ്ഗ മേഖലകളില്‍ പ്രശസ്തരായ ഒരുപാട് പ്രഗ്തഭരെ സമ്മാനിച്ച വിദ്യാലയമാണ് കാസര്‍കോട് ഗവ. ഹൈസ്‌കൂളെന്നും, കെ.വി കുമാരന്‍ മാഷിന് ലഭിച്ച ഈ അംഗീകാരം ഞാനടക്കമുള്ള അദ്ദേഹത്തിന്റെ ശിഷ്യന്‍മാരെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണെന്നും എന്‍.എ അബൂബക്കര്‍ സൂചിപ്പിച്ചു.എ.എസ് മുഹമ്മദ് കുഞ്ഞി അനമോദന പ്രസംഗം നടത്തി. എല്ലാ അവാര്‍ഡുകളേക്കാളും എനിക്ക് പ്രിയപ്പെട്ടത് എന്റെ ശിഷ്യഗണങ്ങളുടെ സ്നേഹം മാത്രമാണെന്നും എഴുത്തും, പുരസ്‌കാരങ്ങളും സ്വാഭാവികമായി സംഭവിച്ചു പോകുന്നതാണെന്നും കെ.വി കുമാരന്‍ മാഷ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ജലച്ചായ ചിത്രം ഒ.എസ്.എ സെക്രട്ടറി ഷാഫി നെല്ലിക്കുന്ന് സമ്മാനിച്ചു.വൈസ് പ്രസിഡണ്ട് കെ.ജയചന്ദ്രന്‍, സ്‌കൂള്‍ ഇന്‍ ചാര്‍ജ്ജ് ഉഷ ടീച്ചര്‍, പി.ടി.എ പ്രസിഡണ്ട് അബൂബക്കര്‍ തുരുത്തി, ജയലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും അബ്ദുല്‍ ശുക്കൂര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *