കാസര്‍കോട് അതിഥി മന്ദിരത്തില്‍ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് തെളിവെടുപ്പ് നടത്തി. സിറ്റിങില്‍ 54 പരാതികള്‍ പരിഗണിച്ചു. 24 പരാതികളില്‍ ഉത്തരവായി. 17 പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതിയില്‍ പോലിസ് അന്വേഷണത്തിന് ഉത്തരവ് നല്‍കി. 12 കേസുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റിവെച്ചു.