വയലാര്‍ ഗാനോത്സവം സംഘടിപ്പിച്ച് രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരി; ഡി.വൈ.എഫ്‌ഐ കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പര്‍ ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.

രാവണീശ്വരം: സിനിമയിലും നാടകത്തിലും നിരവധി ഗാനങ്ങള്‍ രചിച്ചതു മാത്രമല്ല കവിതകളും മലയാള സാഹിത്യത്തിന് സംഭാവന ചെയ്ത വ്യക്തിത്വമായിരുന്നു വയലാര്‍. വയലാര്‍ നയിച്ച വഴിയിലൂടെയാണ് മലയാളത്തിന്റെ പുതു തലമുറയുടെപോലും ചലച്ചിത്ര ഗാനാസ്വാദന അഭിരുചി എന്നത് ശ്രദ്ധേയമാണ്. രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരിയുടെ അറുപതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് വയലാര്‍ ഗാനോത്സവം സംഘടിപ്പിച്ചത്.

ഡി.വൈ.എഫ്‌ഐ. കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പര്‍ ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് സി .എം. വിനയചന്ദ്രന്‍ മാസ്റ്റര്‍ വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിന് സംഘാടകസമിതി ട്രഷറര്‍ അനീഷ് രാമഗിരി അധ്യക്ഷത വഹിച്ചു. ദിവ്യ ഹരീഷ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ക്ലബ്ബിലെ കലാകാരന്മാര്‍ വയലാര്‍ കരോക്കെ ഗാനമേള അവതരിപ്പിച്ചു. മലയാളികള്‍ ഹൃദയത്തിലേറ്റിയ വയലാര്‍ ഗാനങ്ങളാണ് ക്ലബ്ബിലെ കലാകാരന്മാര്‍ ചേര്‍ന്ന് അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *