ബോവിക്കാനം: ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ഇന്ന് 11 മണിയോടെ ബോവിക്കാനം ചിപ്ലിക്കയയിലിലാണ് അപകടം. കൊന്നക്കാട് അശോകച്ചാലിലെ പ്ലംബിങ്ങ് ജീവനക്കാരന്‍ ശരത്ത് ദാമോദരന്‍ (33) ആണ് മരിച്ചത്. കാസര്‍കോട് നിന്ന് കുറ്റിക്കോലിലേക്ക് പോവുകയായിരുന്ന തേജ ബസാണ് ഇടിച്ചത്. ശരത്ത് കാസര്‍കോട്ടേക്ക് പോവുകയായിരുന്നു.