രാജപുരം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റ് ഓണാഘോഷവും ഓണസദ്യയും, കുടുംബ ക്ഷേമ ധനസഹായ വിതരണവും, പുതിയതായി ചേര്‍ന്നവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. യൂണിറ്റ് പ്രസിഡണ്ട് കെ എന്‍ വേണു അധ്യക്ഷത വഹിച്ചു.കെ വി വി ഇ എസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജെ.സജി കുടുംബ ക്ഷേമ ധനസഹായ വിതരണം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം സുനില്‍കുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് ജയശ്രീ ദിനേശ്, പി രഘുനാഥ്, എക്‌സിക്യൂട്ടീവ് അംഗം സി കൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി വിനൂലാല്‍ സ്വാഗതവും ട്രഷറര്‍ കെ എസ് മാത്യു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഓണസദ്യയും ഓണ മത്സരങ്ങളും നടന്നു.