കരിവെള്ളൂര്‍ : ലോകത്താകെയുള്ള സ്ത്രീപക്ഷ ചിന്തകള്‍ക്ക് മുതല്‍ക്കൂട്ടാണ് കെ.ആര്‍. മീരയുടെ കഥാ പാത്രങ്ങളെന്ന് പുതിയ തലമുറയിലെ എഴുത്തുകാരി തേജസ്വിനി പി പറഞ്ഞു.പാലക്കുന്ന് പാഠശാല. ഗ്രന്ഥാലയം സംഘടിപ്പിച്ച വായനായനം പരിപാടിയില്‍ കെ.ആര്‍. മീരയുടെ ഖബര്‍ നോവല്‍ പരിചയപ്പെടുത്തുകയായിരുന്നു തേജസ്വിനി. കൊടക്കല്‍ മധു മാഷിന്റെ വീട്ടുമുറ്റമായിരുന്നു വേദി. സംഘാടക സമിതി ചെയര്‍മാന്‍ ശശിധരന്‍ ആലപ്പടമ്പന്‍ അധ്യക്ഷനായി. ആണ്‍കോയ്മയുടെ ചങ്ങലയില്‍ തളച്ചിടുന്ന പെണ്‍ജീവിതങ്ങള്‍ തങ്ങളുടെ ചിന്താശക്തി കൊണ്ട് പ്രതിരോധം തീര്‍ക്കുന്നതാണ് മീരയുടെ കഥകള്‍ നല്‍കുന്ന ഓരോ വായനാനുഭവവും. പാരമ്പര്യ ആചാരങ്ങള്‍ പൊട്ടിച്ച് സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്ക് പറന്നുയരുന്ന ഭാവനയെ പോലെ നിരവധി അവാര്‍ഡുകള്‍ നേടിയ ആരാച്ചാര്‍, മീരാ സാധു , ആ മരത്തെയും മറന്നു ഞാന്‍ ,സൂര്യനെ അണിഞ്ഞ സ്ത്രീ തുടങ്ങിയ രചനകളിലും കരുത്തരായ സ്ത്രീ കഥാ പാത്രങ്ങളെ വായിക്കാം. തേജസ്വിനി ചൂണ്ടിക്കാട്ടി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍, ഗ്രാമ പഞ്ചായത്ത് മെ മ്പര്‍ എ.വി. രമണി, മധു , ദിവ്യ. ഇ, ഷൈനി പി.ടി, കൊടക്കല്‍ ജാനകി അമ്മ,പ്രസന്ന. എ സംസാരിച്ചു.