അജാനൂര്‍:സി. പി.ഐ. എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്നതിന്റെ ഭാഗമായി ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്ന് വരുകയാണ്. സി.പി. ഐ.എം പാലക്കി ബ്രാഞ്ച് സമ്മേളനംമടിയന്‍ ജവാന്‍ ക്ലബ്ബില്‍ വച്ച് നടന്നു. മുതിന്ന പാര്‍ട്ടി അംഗം പി.വി. ബാലന്‍ പതാക ഉയര്‍ത്തിയത്തോടെ സമ്മേളനത്തിന് തുടക്കമായി. സി. പി. ഐ. എംജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. .കെ ബാലകൃഷ്ണന്റെ അധ്യക്ഷതവഹിച്ചു.കര്‍ഷക – കര്‍ഷക തൊഴിലാളികളെയും എസ്. എസ്.എല്‍. സി പ്ലസ്സ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും കലാ-കായിക പ്രതിഭകളെയും സമ്മേളനത്തില്‍ വെച്ച് അനുമോദിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് നൃത്തം പഠിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ സൗജന്യ പരിശീലനം ഏര്‍പ്പെടുത്തുക. കുടിവെള്ള പെപ്പ്‌ലൈന്‍ വലിച്ചതിന്റെ ഭാഗമായി ഉള്‍ പ്രദേശത്തെ റോഡുകള്‍ തകരാറിലായത് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കുക. എന്നീ ആവശ്യങ്ങള്‍ സി. പി.ഐ.എം പാലക്കി ബ്രാഞ്ച് സമ്മേളനം അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏരിയാ കമ്മറ്റി അംഗം ദേവീരവീന്ദ്രന്‍ , ലോക്കല്‍ കമ്മറ്റി അംഗങ്ങളായ മനോജ് കാരക്കുഴി, എ.വി പവിത്രന്‍, പത്മിനി എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. രക്തസാക്ഷി പ്രമേയം ഉണ്ണി പാലത്തിങ്കാല്‍, അനുശോചന പ്രമേയം മഞ്ജിഷ പാലക്കി എന്നിവര്‍ അവതരിപ്പിച്ചു. സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും ബ്രാഞ്ച് സെക്രട്ടറി വി.രാജന്‍ അവതരിപ്പിച്ചു.പുതിയ ബ്രാഞ്ച് സെക്രട്ടറിയായി വി. രാജന്‍ പാലക്കിയെ ഐക്യകണ്‌ഠേന തെരെഞ്ഞെടുത്തു.