പാലക്കുന്ന് :യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ കബഡി താരം മരിച്ചു. കൂടെയുണ്ടായിരുന്ന
സുഹൃത്തിന് പരുക്കേറ്റു. തിരുവോണ നാളില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഉച്ചക്ക് രണ്ടു മണിയോടെ ബട്ടത്തൂര്‍ നെല്ലിയടുക്കത്ത് വെച്ചാണ് അയല്‍വാസികളായ ഇവര്‍ അപകടത്തില്‍ പെട്ടത്. പാലക്കുന്നിലെ ഒട്ടോ ടെമ്പോ ഡ്രൈവര്‍ വെടിത്തറക്കാലിലെ രവിയുടെയും ജയശ്രിയുടെയും ഏക മകന്‍ സിദ്ധാര്‍ഥ് (23) ആണ് മരിച്ചത്. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിദ്ധാര്‍ഥ് മരണപ്പെട്ടു. സാരമായി പരുക്കേറ്റ വൈഷ്ണവിനെ (22) കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാക്കള്‍ സഞ്ചരിച്ച കെ എല്‍ 60 എഫ് 5937 നമ്പര്‍ സ്‌കൂട്ടറും കെ എല്‍ 60 ആര്‍ 3930 നമ്പര്‍ കാറുമാണ് കൂട്ടിയിടിച്ചത്. ഫ്രണ്ട്‌സ് ആറാട്ട് കടവിന്റെ കബഡി താരമാണ് സിദ്ധാര്‍ഥ്. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മലാംകുന്ന് സമുദായ ശ്മാശാനത്തില്‍ സംസ്‌കരിച്ചു.