രാജപുരം :കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കുടുബശ്രീ മോഡല്‍ സി ഡി എസ്സിന്റെ കീഴില്‍ ഒന്നാം വാര്‍ഡ് കീര്‍ത്തന ജെ എല്‍ ജി യുടെ ചെണ്ട് മല്ലിപ്പൂ കൃഷി പഞ്ചായത്ത് തല ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ ടി കെ നാരായണന്‍ നിര്‍വ്വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കമലാക്ഷി കെ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ എ.ഡി. എം.സി ഇക്ബാല്‍, വൈസ് പ്രസിഡന്റ് പ്രിയ ഷാജി ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത.പി,പഞ്ചായത്തംഗങ്ങളായ സബിത ബി, വനജ ഐത്തു അസിസ്റ്റന്‍ന്റ് സെക്രട്ടറി രവിന്ദ്രന്‍ ,കൃഷി അസിസ്റ്റന്റ് ഷാലിനി സിഡിഎസ് മെമ്പര്‍മാര്‍ ജെ എല്‍ ജി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.