പാലക്കുന്ന്: വീട്ടിലേക്കുള്ള യാത്രയില്‍ നഷ്ടപ്പെട്ട പണം ഉടമസ്ഥന് കൈമാറി മാതൃകായി ഓട്ടോ ഡ്രൈവര്‍. പാലക്കുന്ന് ക്ഷേത്ര ഭണ്ഡാരവീട്ടില്‍ നിന്ന് തിരുവക്കോളിയിലെ വീട്ടില്‍ എത്തിയ ശേഷമാണ് ക്ഷേത്ര ആചാര സ്ഥാനികനായ ബാലകൃഷ്ണന്‍ കാര്‍ണവര്‍ക്ക് തന്റെ പണമടങ്ങിയ കവര്‍ നഷ്ടമായെന്നറിഞ്ഞത്. ഉടനെ ഭണ്ഡാര വീട്ടിലെത്തി വിവരം കൈമാറിയെങ്കിലും സിസിടിവി പരിശോധനയില്‍ തുമ്പ് ഒന്നും കിട്ടിയില്ല.തുടര്‍ന്നാണ് പാലക്കുന്ന് സെക്കന്‍ഡ് സ്റ്റാന്ഡിലെ ഓട്ടോ ഡ്രൈവര്‍ കളത്തില്‍ ബാബു എന്നറിയപ്പെടുന്ന ബാബുചന്ദ്രന്‍ പണമടങ്ങിയ കവറുമായി ഇവിടെ എത്തുന്നത്. രാത്രി ഓട്ടോറിക്ഷ കഴുകി വൃത്തിയാക്കുന്നതിനിടെ പണമടങ്ങിയ കവര്‍ ശ്രദ്ധയില്‍പ്പെട്ട ബാബു അത് ഭണ്ഡാരവീട്ടില്‍ ഏല്പിക്കുകയായിരുന്നു. ഇത് ബാലകൃഷ്ണന്‍ കാര്‍ണവരുടെതെന്ന് തിരിച്ചറിഞ്ഞ ഭാരവാഹികള്‍ ബാബുവിനെക്കൊണ്ട് തന്നെ ഉടമസ്ഥന് കൈമാറാന്‍ ഏര്‍പ്പാടാക്കി. പടിഞ്ഞാറ്റ തിരുമുറ്റത്ത് സുനീഷ് പൂജാരിയുടെ സാനിധ്യത്തില്‍ തുക കൈമാറി. ബാബുവിന്റെ സത്യസന്ധ്യതയെ ഭാരവാഹികളും സ്ഥാനികരും അഭിനന്ദിച്ചു.