പാലക്കുന്ന് : പരിസ്ഥിതി പ്രവര്‍ത്തകന്‍ നീലേശ്വരം കടിഞ്ഞിമൂലയിലെ പി. വി. ദിവാകരന്റെ ജീവനം പദ്ധതിയുടെ ഭാഗമായി കളിങ്ങോത്ത് മേല്‍പ്പുറത്ത് തറയില്‍ വീട് തറവാട് നാഗസ്ഥാനത്ത് പുനര്‍ജ്ജനി നക്ഷത്ര വൃക്ഷയജ്ഞത്തിന് തൈകള്‍ നട്ടു കൊണ്ടു തുടക്കമിട്ടു. അദ്ദേഹം സൗജന്യമായി നല്‍കിയ നാഗപ്പൂമരം, കമണ്ഡലു, കരിമരം, നാഗലിംഗ മരം, ഇലഞ്ഞി, പാല, അത്തി, ഇത്തി തുടങ്ങിയ 55 ല്‍പ്പരം അപൂര്‍വ ഇനത്തില്‍ പ്പെടുന്ന വൃക്ഷത്തൈകളാണ് ഇവിടെ നടുന്നത്. തറവാട് കമ്മറ്റി ചെയര്‍മാന്‍ കെ. വിശാലാക്ഷന്‍, കണ്‍വീനര്‍ കെ.ശ്രീധരന്‍, വൈസ് ചെയര്‍മാന്‍ രാജന്‍ ആലക്കോട് തുടക്കിയവര്‍ സംസാരിച്ചു.തറവാട് കമ്മറ്റിയുടെയും തറവാട് യു.എ.ഇ. കമ്മറ്റിയുടെയും വനിതാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനും പ്രദേശിക കര്‍ഷക ശാസ്ത്രജ്ഞനുമായ ദിവാകരനെ ചെയര്‍മാന്‍ വിശാലാക്ഷന്‍ പൊന്നാടയും പുരസ്‌കാരവും നല്കി ആദരിച്ചു. കാര്‍ഷിക സര്‍വകലാശാലയുടെ കാര്‍ഷിക പുരസ്‌കാര ജേതാവാണ് ദിവാകരന്‍.