പെരിയ: ദേശീയ ലൈബ്രേറിയന്‍സ് ദിനാഘോഷത്തിന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ ലൈബ്രറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. അക്കാദമിക് പബ്ലിഷിംഗ്: ജേര്‍ണല്‍സ്, മെട്രിക്സ് ആന്റ് വിസിബിലിറ്റി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടി വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. ഐക്യുഎസി ഡയറക്ടര്‍ പ്രൊഫ. എ. മാണിക്കവേലു, അസിസ്റ്റന്റ് ലൈബ്രേറിയന്‍ കിഷോര്‍ എന്നിവര്‍ സംസാരിച്ചു. ഡപ്യൂട്ടി ലൈബ്രേറിയന്‍ ഡോ. പി. സെന്തില്‍ കുമരന്‍ സ്വാഗതവും ഇന്‍ഫര്‍മേഷന്‍ സയന്റിസ്റ്റ് ശ്രുതി കെ.വി. നന്ദിയും പറഞ്ഞു. കുസാറ്റ് അസിസ്റ്റന്റ് ലൈബ്രേറിയന്‍ ഡോ. സുരേന്ദ്രന്‍ ചെറുകോടന്‍ ക്ലാസ്സെടുത്തു. ശ്രീജ കെ.പി. (ഔട്ട്സ്റ്റാന്റിംഗ് ലൈബ്രറി സപ്പോര്‍ട്ട് സര്‍വീസ് അവാര്‍ഡ്), അശോക് തോമസ് (ലൈബ്രറി ഇന്നവേഷന്‍ അവാര്‍ഡ്), അബ്ദുള്‍ ജസീം സി (ലൈബ്രറി ഇന്‍സ്ട്രക്ഷന്‍ ആന്റ് ട്രെയിനിംഗ് അവാര്‍ഡ്), പ്രിയ (കമിറ്റ്മെന്റ് റ്റു കമ്യൂണിറ്റി അവാര്‍ഡ്), പ്രൊഫ. വിന്‍സെന്റ് മാത്യു, ജയരാമ എം, സുരേന്ദ്ര (ബെസ്റ്റ് ലൈബ്രറി യൂസര്‍ അവാര്‍ഡ്) എന്നിവര്‍ക്ക് വിവിധ അവാര്‍ഡുകളും വിതരണം ചെയ്തു.