ബാനം: കാഞ്ഞങ്ങാട് എംഎല്‍എ ഇ.ചന്ദ്രശേഖരന്റെ ആസ്തി വികസന നിധിയില്‍ നിന്നും അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ച് ബാനം ഗവ.ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച അസംബ്ലി ഹാള്‍ ഉദ്ഘാടനം ചെയ്തു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മികച്ച വനിതയ്ക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം നേടിയ ബേബി ബാലകൃഷ്ണനെ എം.എല്‍.എ ആദരിച്ചു. സംസ്ഥാനതല വടംവലി ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച കുട്ടികളെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അനുമോദിച്ചു. യുദ്ധവിരുദ്ധ പതിപ്പ് കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജയും, ലിറ്റില്‍ കൈറ്റ്‌സ് ജേഴ്‌സി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്.എന്‍ സരിതയും പ്രകാശനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, കോടോം ബേളൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.ഗോപാലകൃഷ്ണന്‍, ഡി.ഡി.ഇ പ്രതിനിധി വി.ശ്രീജിത്ത്, പി.മനോജ് കുമാര്‍, ബാനം കൃഷ്ണന്‍, വി.എന്‍ മിനി, കെ.എന്‍ ഭാസ്‌കരന്‍, പാച്ചേനി കൃഷ്ണന്‍, വി.ഓമന, പി.കെ ബാലചന്ദ്രന്‍, അനൂപ് പെരിയല്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ഭാഗ്യേഷ് നന്ദിയും പറഞ്ഞു.