വയനാട് ജില്ലയിലെ മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന നാടിനെ വീണ്ടെടുക്കാന്‍ കാസര്‍കോട് കൈകോര്‍ക്കുകയാണ്. വയനാടിനൊപ്പം നാടൊന്നാകെമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി എത്തുന്നു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിനെ ജില്ലാ കളക്ടറുടെ ചേമ്പറില്‍ സന്ദര്‍ശിച്ച് സി എം ഡി ആര്‍ എഫിലേക്ക് സംഭാവന കൈമാറിയവര്‍ നിരവധിയാണ്.പെരിയ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ 1995-96 എസ് എസ് എല്‍ സി ബാച്ച് കൂട്ടായ്മ – വേര്‍പിരിയാത്തിടം- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30,500 രൂപ നല്‍കി കൂട്ടായ്മ പ്രസിഡണ്ട് രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്ക് സംഭാവന കൈമാറി.കുറ്റിക്കോല്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ ഓപറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ സംഭാവന നല്‍കി. പ്രസിഡണ്ട് സി. ബാലന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന് തുക കൈമാറി. ഡിവൈഎഫ്‌ഐ ചെന്നിക്കര യൂണിറ്റ് കമ്മിറ്റി സ്വരൂപിച്ച 21000 രൂപ ഡിവൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് മിഥുന്‍ രാജ് ജില്ലാ കലക്ടര്‍ക്ക് കൈമാറി.വയനാടിന് ഒരു കൈതാങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെന്നിക്കര ആര്‍ട്ടസ് & സപോര്‍ട്ടസ് ക്ലബ് സ്വരൂപിച്ച 25000 രൂപ ജില്ലാ കളക്ടറിന് ഭാരവാഹികള്‍ കൈമാറി. കുറ്റിക്കോല്‍ ശ്രീ തമ്പുരാട്ടി ഭഗവതിക്ഷേത്ര കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25000 രൂപ സംഭാവന നല്‍കി. സ്ഥാനികന്‍ സത്യന്‍ കാരണവരുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന് തുക കൈമാറി