രാജപുരം: കാലവര്‍ഷം ശക്തമായതിനാല്‍ കള്ളാര്‍ പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് ചുള്ളിക്കര ഗവ. എല്‍ പി സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മണ്ണിടിച്ചിലും, കല്ലും ഇടിഞ്ഞ് വീഴാന്‍ സാധ്യത ഉള്ളതിനാല്‍ മുന്‍കരുതലായി പഞ്ചായത്തിലെ 11 ,12 വാര്‍ഡുകളിലെ ഓട്ടക്കണ്ടം, കുട്ടിക്കാനം പ്രദേശങ്ങളിലെ കുട്ടികളടക്കം പതിനെട്ടോളം കുടുബങ്ങളെ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.