എതിര്‍ത്തോട്: നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ് ടി യു) എതിര്‍ത്തോട് യൂണിറ്റ് 28-ാം വാര്‍ഷികവും കളക്ട്രേറ്റ് മാര്‍ച്ചിന് മുന്നോടിയായുള്ള സമര പ്രഖ്യാപന കണ്‍വെന്‍ഷനും നടത്തി. എതിര്‍ത്തോട് ലീഗ് ഹൌസില്‍ നടന്ന ചടങ്ങില്‍ നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി എ ഇബ്രാഹിം എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. എസ് ടി യു സംസ്ഥാന ജന.സെക്രട്ടറി കെ പി മുഹമ്മദ് അഷ്‌റഫ് ഉല്‍ഘാടനം ചെയ്തു. എസ് ടി യു സംസ്ഥാന, ജില്ലാ നേതാകള്‍ക്ക് സ്വീകരണവും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ തൊഴിലാളികളുടെ മക്കള്‍ക്കുള്ള അനുമോദനനവും മുതിര്‍ന്ന തൊഴിലാളികള്‍ക്ക് ആദരവും നല്‍കി. ഇ അബുബക്കര്‍ ഹാജി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഷെരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കട്ട,പി ഐ എ ലത്തീഫ്, സക്കീര്‍ ഹുസൈന്‍ തിരുവനന്തപുരം,ഹനീഫ പാറ, ഇബ്രാഹിം പൊവ്വല്‍, ശിഹാബ് റഹ്മാനിയ നഗര്‍,ഹുസൈന്‍ ബേര്‍ക്ക,ഇബ്രാഹിം നെല്ലിക്കട്ട, എന്‍ എ അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട, അബ്ദുല്‍ ഹക്കീം കെ എസ് മുഹമ്മദ് കുഞ്ഞി കെ എം, എം എ അഷ്‌റഫ്, ഗിരി അബൂബക്കര്‍,ലത്തീഫ് ചെന്നടുക്ക,അര്‍ഷാദ് എതിര്‍ത്തോട്,ചീരാളി മുഹമ്മദ് കുഞ്ഞി,ഹമീദ് കാനത്തിങ്കര,മുഹമ്മദ് കുഞ്ഞി എം,ഖാലിദ് കമ്മങ്കയം,മുഹമ്മദ് കുഞ്ഞി ബെണ്ടിച്ചാല്‍,യാസര്‍ കുന്നില്‍, റാഷിദ് വൈ,സിറാജ് എതിര്‍ത്തോട്, ഇ മൊയ്തു പ്രസംഗിച്ചു.