പാലക്കുന്ന് : വെടിത്തറക്കാല്‍ ധ്വനി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കണിയമ്പാടി പാടശേഖര ചാളക്കാല്‍ വയലില്‍ മഴയുത്സവവും ഞാറ് നടലും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. വി.വി. പ്രമോദ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി. ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. രാജേന്ദ്രന്‍, വി. ആര്‍. ഗാഗാധരന്‍, ഗ്രാമപഞ്ചായത്തംഗം പുഷ്പാവതി, ടി.വി. നാരായണന്‍, സി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.രക്ഷാധികാരി കണ്ണംകുളം അബ്ദുള്‍ റഹിമാന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ക്ലബ്ബ് പരിധിയിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. വയലിലെ ചേറില്‍ നടന്ന കലാ കായിക പ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ കുട്ടികളടക്കം നിരവധി പേര്‍ കരിപ്പോടി വയലില്‍ എത്തിയിരുന്നു. പ്രണവ്യയുടെ നാടന്‍ പാട്ടും അരങ്ങേറി. സമാപനത്തിന്റെ ഭാഗമായി നടന്ന ഞാറു നടലും കര്‍ഷകരെ ആദരിക്കലും പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു . വാര്‍ഡ് അംഗം കസ്തൂരി ബാലന്‍ അധ്യക്ഷത വഹിച്ചു. സി കെ.സതി, വിശ്വനാഥന്‍ നമ്പ്യാര്‍, പുഷ്പ ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.