നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ നീലേശ്വരം സെന്റര്‍ ഡിവിഷന്‍ സമ്മേളനം പള്ളിക്കര ചെത്ത് തൊഴിലാളി യൂണിയന്‍ ഹാളില്‍ വെച്ച് നടന്നു

നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ നീലേശ്വരം സെന്റര്‍ ഡിവിഷന്‍ സമ്മേളനം പള്ളിക്കര ചെത്ത് തൊഴിലാളി യൂണിയന്‍ ഹാളില്‍ വെച്ച് നടന്നു. സമ്മേളനം യൂണിയന്‍ ജില്ല പ്രസിഡന്റ് സ എം വി ചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് സ പി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു സമ്മേളനത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ നിര്‍മ്മാണ തൊഴിലാളികളുടെ മക്കളെ ഉപഹാരം നല്‍കി അനുമോദിച്ചു സമ്മേളനത്തില്‍ ഏരിയാ കമ്മിറ്റി അംഗങ്ങളായ സ ടി വി കുഞ്ഞിക്കണ്ണന്‍ സ ടി വി സുരേഷ് ബാബു അഭിവാദ്യം ചെയ്ത് സംസാരിച്ചുരക്തസാക്ഷി പ്രമേയം സ എം സുരേശനും അനുശോചന പ്രമേയം വി. കെ ലോഹിദാ ക്ഷനും അവതരിപ്പിച്ചു വരവ് ചിലവ് കണക്ക് പി.വി മുരളി അവതരിപ്പിച്ചു ഡിവിഷന്‍ സെക്രട്ടറി സി.വി അനിഷ് സ്വാഗതം പറഞ്ഞു
പ്രമേയം നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലതാമസമില്ലാതെ വിതരണം ചെയ്യാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *