മാലക്കല്ല്: മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഔദ്യോഗികമായ ഉദ്ഘാടനം വൈവിധ്യങ്ങളായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ ജോബിഷ് തടത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത നാടന്‍പാട്ട് കലാകാരനും കോമഡി സ്റ്റാര്‍സിലൂടെ പ്രശസ്തനുമായ ഗോപാല്‍ജി ബന്തടുക്ക ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സജി എം എ, പിടിഎ പ്രസിഡന്റ് സജി എ സി, മദര്‍ പിടിഎ പ്രസിഡന്റ് ഷൈനി ടോമി, സ്‌കൂള്‍ ലീഡര്‍ അല്‍ന സോണിഷ്, വിദ്യാരംഗം കണ്‍വീനര്‍മാരായ ജിമ്മി ജോര്‍ജ്, സിസ്റ്റര്‍ റോസ്ലിറ്റ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും ഗോപാല്‍ജി നയിച്ച സംഗീത വിരുന്നും അരങ്ങേറി.