തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് കുത്തിവയ്പ്പ് നല്‍കിയതിന് പിന്നാലെ മരിച്ച, മലയന്‍കീഴ് സ്വദേശിനി കൃഷ്ണയുടെ വീട് മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന് മുന്‍പ് ആരോഗ്യമന്ത്രി ഡോക്ടര്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയത് ശരിയായില്ലെന്ന് വി. മുരളീധരന്‍ പറഞ്ഞു. കൃത്രിമ രേഖകള്‍ ചമച്ച് തെളിവുകള്‍ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്.കൃഷ്ണയ്ക്ക് നല്‍കിയ മരുന്നിന്റെ കാര്യത്തിലും ചികിത്സയുടെ കാര്യത്തിലും പരസ്പരവിരുദ്ധമായ വിവരങ്ങളാണ് അധികൃതര്‍ നല്‍കുന്നത്. വിശദമായ അന്വേഷണം ഉണ്ടാകുമെന്ന കലക്ടര്‍ നല്‍കിയ ഉറപ്പ് പാലിക്കണം. സര്‍ക്കാര്‍ ഗൗരവമായി വിഷയത്തില്‍ ഇടപെടണം എന്നും വി. മുരളീധരന്‍ പറഞ്ഞു. കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള ഇടപെടലും ഉണ്ടാകണമെന്ന് മുന്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.