ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പഞ്ചിക്കല്‍ എന്ന സ്ഥലത്ത് സ്‌ക്കൂള്‍ വരാന്തയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിന് ആദൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ കുഞ്ഞിന്റെ മാതാവിനെ ഇന്ന് അന്വേഷണോദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്തു. പ്രതിയെയും കൊണ്ട് കുട്ടിയെ ഉപേക്ഷിച്ച സ്‌ക്കൂളിലും പരിസരങ്ങളിലും പോലീസ് സംഘം തെളിവെടുപ്പ് നടത്തി. സ്റ്റേഷന്‍ എസ്.എച്ച്.ഒ ഇന്‍സ്‌പെക്ടര്‍ സുനു മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ അനുരൂപ്, വിനോദ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് വര്‍ഗ്ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍ രമ്യ എന്നിവരുണ്ടായിരുന്നു. ഉപേക്ഷിക്കപ്പെട്ട ശിശു കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.