പാലക്കുന്ന് : കരിപ്പോടി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണം ക്ഷേത്രത്തിലെ ആചാരസ്ഥാനികരായ നാരായണന്‍ അന്തിത്തിരിയന്‍, മുരളിധരന്‍ കോമരം, ഗോപാലന്‍ കോമരം, കരുണന്‍ കോമരം, മോഹനന്‍ കോമരം, നാരായണന്‍ ഊരാളന്‍, ബാലകൃഷ്ണന്‍ കാരണവര്‍, രാമന്‍ കാരണവര്‍ എന്നിവര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.കരുണാകരന്‍ കോമരം ആദ്യവരി ചൊല്ലി പാരായണത്തിന് തുടക്കമിട്ടു. പ്രസിഡന്റ് അമ്പു ഞെക്ലി, ജനറല്‍ സെക്രട്ടറി വി.വി. കൃഷ്ണന്‍, തമ്പാന്‍ ചേടിക്കുന്ന്, മാതൃ സമിതി പ്രസിഡന്റ് ശാന്താസുകുമാരന്‍, രാമകൃഷ്ണന്‍ കണിയമ്പാടി, കുഞ്ഞികൃഷ്ണന്‍ മുച്ചിലോട്ട്, രവി കളനാട്, ബാലകൃഷ്ണന്‍ മേല്‍ബാര, ബാലചന്ദ്രന്‍ കണിയമ്പാടി എന്നിവര്‍ സംസാരിച്ചു.