ക്ഷേത്രങ്ങളിലും തറവാടുകളിലുംരാമായണ പാരായണത്തിന് തുടക്കമായി

പാലക്കുന്ന് : ഒരു ദിവസം വൈകിയെത്തിയ പുതുമയോടെ കോലത്തുനാട്ടില്‍ കര്‍ക്കടക പിറവി ദിനമായ ബുധനാഴ്ച്ച വിവിധ ക്ഷേത്രങ്ങളിലും തറവാടുകളിലും വീടുകളിലും രാമായണ പാരായണത്തിന് തുടക്കമായി. കുളികഴിഞ്ഞ് വൃത്തിയുള്ള വസ്ത്രം ധരിച്ചായിരിക്കും വായന. രാമായണ കഥയിലെ അശുഭ സംഭവങ്ങള്‍ വരുന്നയിടത്ത് വായന നിര്‍ത്താനോ തുടങ്ങാനോ പാടില്ലെന്നാണ് പറയുന്നത്.കര്‍ക്കടകത്തിലെ അവസാന ദിവസം അവസാനിക്കും വിധം പ്രതിദിന വായന സമയങ്ങളില്‍ ക്രമീകരണം നടത്തും.

പാലക്കുന്ന് ക്ഷേത്രം :രാമായണ പാരായണത്തിന് പുറമെ പാലക്കുന്ന് കഴകം ഭഗവതിക്ഷേത്രത്തില്‍ രാമായണ സംസ്‌കൃതി പ്രഭാഷണ പരമ്പര 21, 28, ഓഗസ്റ്റ് 4, 11 എന്നീ ദിവസങ്ങളില്‍ നടക്കും. വൈകുന്നേരം 3.30 മുതല്‍ 5.30 വരെ ഭണ്ഡാരവീട്ടില്‍ തന്നിമംഗലത്ത് ഉണ്ണികൃഷ്ണവാര്യരാണ് പ്രഭാഷണം നടത്തുക. ഓഗസ്റ്റ് 4ന് യു. പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, പൊതു വിഭാഗങ്ങളില്‍ പ്രശ്‌നോത്തരി, രാമായണ പാരായണ മത്സരങ്ങള്‍ നടത്തും. 11ന് സമാപനദിവസമായ 11നാണ് സമ്മാന വിതരണം. പങ്കെടുക്കേണ്ടവര്‍ 25 നകം പേര് നല്‍കണം. ഫോണ്‍ : 9447449657.

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രം: എല്ലാ ദിവസവും ഗണപതി ഹോമത്തിന് ശേഷം രാവിലെ 7.15 മുതല്‍ വൈകുന്നേരം 5.50 വരെയാണ് പാരായണ സമയം. പത്മാവതി വിശാലാക്ഷന്‍ ചൊല്ലും. ഗണപതി ഹോമം കഴിപ്പിക്കേണ്ടവര്‍ ക്ഷേത്രത്തില്‍ മുന്‍കൂട്ടി പേര് നല്‍കണം.
ഫോണ്‍: 9447722557.

പനയാല്‍ മഹാലിംഗേശ്വര ക്ഷേത്രം:എല്ലാ ദിവസവും വൈകുന്നേരം 5.30 മുതല്‍ 6.30 വരെ പാരായണം. പ്രാര്‍ഥന പൂജ നാടത്താന്‍ മുന്‍കൂട്ടി ബന്ധപ്പെടണം. ഫോണ്‍ :9447387755.

തിരുവക്കോളി പാര്‍ഥസാരഥി ക്ഷേത്രത്തിലും കരിപ്പോടി ശാസ്താവിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലും രാവിലെ 10 മുതല്‍ ഉച്ചപൂജവരെയാണ് പാരായണം.

പടിഞ്ഞാര്‍ കൊപ്പല്‍ വീട് തറവാട് :രാമായണ മാസാചരണം സുനീഷ് പൂജാരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കൊപ്പല്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സന്ധ്യ മുതല്‍ 8.30 വരെയാണ് പാരായണം നടത്തുക. ശ്രീധരന്‍ പള്ളം അധ്യക്ഷനായി.
കുമാരന്‍, ഗംഗാധരന്‍, സന്തോഷ്‌കുമാര്‍, രാധാകൃഷ്ണന്‍, സുകു പള്ളം, അനില്‍ ചെമ്മനാട് എന്നിവര്‍ പ്രസംഗിച്ചു.

കീഴൂര്‍ കളരി അമ്പലം :കീഴൂര്‍ കളരി അമ്പലത്തില്‍ കൃഷ്ണന്‍ കാരണവര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. സി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. പുരുഷോത്തമന്‍, അജിത് സി. കളനാട് എന്നിവര്‍ പ്രസംഗിച്ചു. വൈകുന്നേരങ്ങളില്‍ 5.30 മുതല്‍ സന്ധ്യാദീപം വരെ കീഴൂര്‍ തെരുവത്തെ ജാനകി നാരായണി, കുഞ്ഞാണി ബാലന്‍ എന്നിവരാണ് പാരായണം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *