കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബി. കെ. എം. യു) കാസര്‍ഗോഡ് ജില്ലാ ശില്പശാല കാഞ്ഞങ്ങാട് എം.എന്‍ സ്മാരക മന്ദിരത്തില്‍ വച്ച് നടന്നു . ബി.കെ. എം. യു സംസ്ഥാന കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഭൂരഹിതര്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ 54 വര്‍ഷം മുമ്പ് നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തില്‍ കാലോചിതമായി മാറ്റങ്ങള്‍ വരുത്തി പരിഷ്‌കരിക്കണമെന്നും അതില്‍ തന്നെ തോട്ട ഭൂമിയുടെ പരിധിയെക്കുറിച്ചും വ്യക്തമായ തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ഗംഗാധരന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. വി. ബാബു ക്ലാസ് എടുത്തു കൊണ്ട് സംസാരിച്ചു. എ. ഐ. ടി.യു.സി ജില്ലാ പ്രസിഡണ്ട് ടി.കൃഷ്ണന്‍, ബി. കെ. എം. യു ജില്ലാ വൈസ് പ്രസിഡണ്ട് മാരായ സി. ജാനു,രാമചന്ദ്ര മഞ്ചേശ്വരം,ജോയിന്റ് സെക്രട്ടറി സി. പി സുരേശന്‍, ട്രഷറര്‍ കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബി. കെ. എം. യു ജില്ലാ സെക്രട്ടറിമുന്‍ എം.എല്‍.എ എം.കുമാരന്‍ സ്വാഗതം പറഞ്ഞു. ജില്ലാ ശില്പശാലക്ക് മുന്നോടിയായി ജില്ലാ പ്രസിഡണ്ട് ഗംഗാധരന്‍ പള്ളിക്കാപ്പില്‍ പതാക ഉയര്‍ത്തി.