രാജപുരം :കരുവാടകം ശ്രീ ദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്രത്തില്‍ രാമായണ മസാചാരണം ആരംഭിച്ചു.ക്ഷേത്ര മേല്‍ശാന്തി ശങ്കരനാരായണ ഭട്ട് ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജാനകി അമ്മ പള്ളക്കാട് കൃഷ്ണന്‍ പള്ളക്കാട് എന്നിവര്‍ രാമായണം പാരായണം നടത്തും. തുടര്‍ന്നുള്ള ആഴ്ചകളില്‍ വിവിധ ആചാര്യന്‍മാര്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. കൂടാതെ രാമായണ പ്രശ്‌നോത്തരി, പാരായണ മത്സരം തുടങ്ങിയവ സംഘടിപ്പിക്കും. ഭക്ത ജനങ്ങള്‍ കായി നാലമ്പലം ദര്‍ശനവും ഉണ്ടായിരിക്കും.ചടങ്ങില്‍ സത്സംഘ പ്രമുഖ രാമചന്ദ്രന്‍ പി എം, സനാതന ധര്‍മ പാഠസാല പ്രമുഖ രാജേഷ് പ്ലാവുള്ളകയ എന്നിവര്‍ സംസാരിച്ചു.