നീറ്റ് ചോദ്യപേപ്പര്‍ മോഷ്ടിച്ച കേസ്; 2 പേരെ സിബിഐ പിടികൂടി

ദില്ലി: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ സി ബി ഐ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. പട്‌ന സ്വദേശി പങ്കജ് കുമാര്‍ ഹസാരിബാഗ് സ്വദേശി രാജു സിങ്ങ് എന്നിവരാണ് അറസ്റ്റിലായത്.ചോദ്യപേപ്പര്‍ എന്‍ ടി എയുടെ ട്രങ്ക് പെട്ടിയില്‍ നിന്നും മോഷ്ടിച്ച കേസിലാണ് ഇരുവരെയും സി ബി ഐ പിടികൂടിയത്. ഈ മാസമാദ്യം കേസിലെ മുഖ്യകണ്ണിയായ രാകേഷ് രജ്ഞനെ ബിഹാറിലെ നളന്ദയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *