വികസിത ഭാരതത്തിനായി പഞ്ചപരിവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം: സുരേഷ് കുമാര്‍

കാസര്‍കോട്: വികസിത ഭാരതത്തിനായി കുടുംബ പ്രബോധന്‍, സാമൂഹിക സമരസത, സ്വദേശി, പര്യാവരണ്‍, പൗരബോധം എന്നീ പഞ്ചപരിവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന് സേവാഭാരതി സംസ്ഥാന സെക്രട്ടറി സുരേഷ് കുമാര്‍ പറഞ്ഞു. സേവാഭാരതി കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായുള്ള സ്വാഗതസംഘ രൂപീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങള്‍ക്കപ്പുറം എല്ലാ വിഭാഗം ആളുകളെയും സംഘടിപ്പിച്ച് സേവന കാര്യത്തില്‍ പങ്കാളികളാക്കണമെന്നും ജീവന്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് കൂടുതല്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.കാസര്‍കോട് പേട്ട വെങ്കിട്ട രമണ ദേവസ്ഥാനില്‍ നടന്ന സ്വാഗതസംഘ രൂപീകരണത്തില്‍ സേവാഭാരതി ജില്ല പ്രസിഡന്റ് സി.കെ.വേണുഗോപാല്‍ അദ്ധ്യക്ഷനായി. ആര്‍എസ്എസ് കാസര്‍കോട് ജില്ലാ കാര്യവാഹ് കെ.പവിത്രന്‍, അഡ്വ.കെ.കരുണാകരന്‍, ദാമോദരപ്പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.കെ.സംഗീതവിജയന്‍ സ്വാഗതവും എം.ടി.ദിനേശ് നന്ദിയും പറഞ്ഞു.സ്വാഗതസംഘം ഭാരവാഹികളായി കെ.എന്‍.വെങ്കിട്ട രമണ ഹൊള്ള(ചെയര്‍മാന്‍), കെ.ദാമോദരപണിക്കര്‍, അഡ്വ.കരുണാകരന്‍, കമലേഷ്, ബിന്ദുദാസ് നമ്പ്യാര്‍, സുകുമാര്‍ കുതിരപ്പാടി(വൈസ് ചെയര്‍മാന്‍മാര്‍), എം.ടി.ദിനേശ്(ജന.കണ്‍വീനര്‍), ഗോപാല ഷെട്ടി (ജോ.കണ്‍വീനര്‍),ദയാനന്ദ ഭട്ട്, ഗുരുദത്ത് കാഞ്ഞങ്ങാട്,സി.കെ.നായര്‍, മഞ്ജുനാഥ് മുള്ളേരിയ,കൃഷ്ണന്‍ ഏച്ചിക്കാനം, എ.കെ.സംഗീത വിജയന്‍(കണ്‍വീനര്‍മാര്‍),എ.ടി.നായര്‍, സങ്കപ്പ ഭണ്ഡാരി(സാമ്പത്തികം)എന്നിവരെയും തിരഞ്ഞെടുത്തു. 28ന് കാസര്‍കോട് അണങ്കൂര്‍ ശരതാംബ ഭവനില്‍ വച്ച് ജില്ലാ സമ്മേളനം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *