പാലക്കുന്ന് : കേരളത്തില്‍ തിയ്യ സമുദായത്തിന്റെ സംവരണ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനും, തിയ്യരെ പ്രത്യേക സമുദായമായി അംഗീകരിക്കുന്നതിനുമായി തിയ്യ മഹാസഭാ നടത്തിവരുന്ന പോരാട്ടങ്ങള്‍ക്ക് മംഗളൂര്‍ ഭാരതിയ തിയ്യ സമാജത്തിന്റെ പിന്തുണ. പ്രസിഡന്റും കര്‍ണാടക സര്‍ക്കാരിന്റെ കീഴില്‍ ഉള്ള മംഗ്‌ളൂര്‍ അര്‍ബന്‍ ഡിപ്പാര്‍ട്‌മെന്റ് അതോറിറ്റി ചെയര്‍മാനുമായ അഡ്വ. സദാശിവ ഉള്ളാല്‍ തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനത്തിന് പിന്തുണ നല്‍കി. കര്‍ണാടക സംസ്ഥാനത്ത് ഗവണ്മെന്റ് രേഖകളില്‍ തിയ്യരെ പ്രത്യേക സമുദായമായി അംഗീകരിക്കുവാനും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുവാനും സര്‍ക്കാര്‍ ഉടന്‍ നിയമം കൊണ്ട് വരുന്നതയായി അദ്ദേഹം അറിയിച്ചു.കൂടികാഴ്ച്ചയില്‍ തീയ്യ മഹാ സഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനത്തിനോടൊപ്പം സമാജം വൈസ് പ്രസിഡന്റും തളങ്കര പുലിക്കുന്ന് ഭഗവതി സേവ സംഘം പ്രസിഡന്റുമായ എന്‍. സതീഷ് മന്നിപാടിയും ഉണ്ടായിരുന്നു.