പാലക്കുന്ന് : സാമൂഹത്തില്‍ നിന്ന് പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായും ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം-പാലക്കുന്ന് യൂണിറ്റ് നടപ്പാക്കുന്ന ‘സഞ്ചികൊണ്ടു വരൂ, സമ്മാനം നേടൂ’പദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.എസ്. ജംഷിദ് അധ്യക്ഷനായി. ചന്ദ്രന്‍ കരിപ്പോടി, അരവിന്ദന്‍ മുതലാസ്, മുരളി പള്ളം, യുസഫ് ഫാല്‍ക്കന്‍, സതീശന്‍ പൂര്‍ണിമ, പി. കെ. രാമകൃഷ്ണന്‍, അമ്പാടി മോഹന്‍ എന്നിവര്‍ സംസാരിച്ചു. സൈനുദ്ധിന്‍ കാപ്പിലിന് മിക്‌സിയും, ജയന്‍ കോട്ടിക്കുളത്തിന് റൈസ് കുക്കറും സമ്മാനമായി ലഭിച്ചു. മറ്റു സമ്മാനങ്ങളും ഉണ്ടായിരുന്നു.700 കൂപ്പണുകള്‍ വിറ്റ സന്തോഷ്‌കുമാറിനെ അഭിനന്ദിച്ചു.