രാജപുരം: കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫെയര്‍ സഹകരണ സംഘം മെമ്പര്‍മാരുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും യുവ യൂട്യൂബര്‍ ധനശ്യം ചിത്രകുമാറിനെയും അനുമോദിച്ചു. സംഘം പ്രസിഡന്റ് എം കെ മാധവന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘംവൈസ് പ്രസിഡന്റ് സുരേഷ് ഫിലിപ് സ്വാഗതവും സംഘം ഭരണസമിതി അംഗം ബാലകൃഷ്ണന്‍ വി കെ മുഖ്യ പ്രഭാഷണവും സംഘം സെക്രട്ടറി മിഥുന്‍ മുന്നാട് നന്ദിയും പറഞ്ഞു. സംഘം ഭരണസമിതി അംഗങ്ങളായ സണ്ണി അന്തിക്കാട്, സൈമണ്‍, ഗിരീഷ് കുമാര്‍, പ്രസന്നന്‍, ശശിധരന്‍, രത്നാവതി, ലക്ഷ്മി, രാമചന്ദ്രന്‍ കെ എന്നിവര്‍ സംസാരിച്ചു.. സംഘം ജീവനക്കാരും മെമ്പര്‍മാരും യോഗത്തില്‍ സംബന്ധിച്ചു.