ഓണപ്പൂക്കളം ഒരുക്കാന്‍ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തരാവുക, സുസ്ഥിര കൃഷി സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വരാനിരിക്കുന്ന ഓണാഘോഷങ്ങള്‍ക്ക് ചെണ്ടുമല്ലി പൂക്കള്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് GHSS HOSDURG സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ സ്‌കൂള്‍ വളപ്പില്‍ ചെണ്ടുമല്ലി തൈകള്‍ നട്ടു.കാസര്‍ഗോഡ് കുടുംബശ്രീ മിഷന്‍ ഫാം ലിവ് ലിഹുഡ് ബ്ലോക്ക് കോഡിനേറ്റര്‍ എ രജനി ആണ് കൃഷിക്കാവശ്യമായ ചെണ്ടുമല്ലി തൈകള്‍ ആലുവയില്‍ നിന്ന് എത്തിച്ചു നല്‍കിയത്.കാഞ്ഞങ്ങാട് കൃഷി ഓഫീസര്‍ കെ മുരളീധരന്‍ ക , അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് രഞ്ജിത്ത് ടി കെ, ഹോസ്ദുര്‍ഗ് ബി ആര്‍ സി യിലെ പ്രവൃത്തി പരിചയ അധ്യാപിക പ്രസന്ന കുമാരി എന്നിവരാണ് കൃഷിക്കാവശ്യമായ ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.നൂറ്റി അമ്പതോളം ചെണ്ടുമല്ലി തൈകള്‍ സ്‌കൂള്‍ വളപ്പിലും ഗ്രോ ബാഗിലുമായി നട്ടിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ പിടിഎ, എസ് എം സി പ്രതിനിധികള്‍, പ്രിന്‍സിപ്പാള്‍ ഡോ. എവി സുരേഷ് ബാബു, ഹെഡ്മാസ്റ്റര്‍ രാജേഷ് എം.പി അധ്യാപകര്‍,ഓഫീസ് ജീവനക്കാര്‍ തുടങ്ങി എല്ലാവരും ചെണ്ടുമല്ലി തൈകള്‍ നട്ട് പരിപാടിയുടെ ഭാഗമായി. കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ വഹിദത്ത് ടി സിന്ധു ടി ടി വി എന്നിവര്‍ നേതൃത്വം നല്‍കി