കോട്ടികുളം: കഴിഞ്ഞ 3 ദിവസമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന തുടുര്‍ച്ചയായ മഴ കാരണം കോട്ടിക്കുളം, തൃക്കണ്ണാട്, മാളിക വളപ്പ്, ചിറമ്മല്‍, ബേക്കല്‍ എന്നീ പ്രദേശങ്ങളില്‍ കടല്‍ കൂടുതല്‍ കരക്കടുത്തു. കേരള സ്റ്റേറ്റ് ഹൈവേ യുമായി കടല്‍ 10 മീറ്റര്‍ ദൂരം വരെ എത്തിയിട്ടുണ്ട്, ഇനിയും മഴ തുടുര്‍ന്നാല്‍ തെങ്ങുകള്‍ കടല്‍ കൊണ്ട് പോവുകയും വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. തീരദേശ മത്സ്യ തൊഴിലാളികള്‍ മത്സ്യം പിടിക്കാന്‍ കടലില്‍ പോകാനാകാതെ പട്ടിണിയിലാണ്, അതിനിടയില്‍ കടല്‍ ഷോഭം കാരണം എല്ലാവരും എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തരാണ്.വേണ്ടപ്പെട്ട അധികാരകളുടെ കണ്ണ് ഇനിയെങ്കിലും തുറന്ന് വേണ്ടുന്ന അടിയന്തര നടപടികള്‍ ഉടനെ ചെയ്യണമെന്ന് കോട്ടിക്കുളം ബേക്കല്‍ ശ്രീ കുറമ്പ ഭഗവതി ക്ഷേത്ര ഭരണ സമിതി അവശ്യപ്പെട്ടു.