സംസ്ഥാന തല തൈക്കോണ്ടോ മത്സരത്തില്‍ മിന്നും വിജയം നേടി അമ്പലത്തറ ജി വി എച്ച് എസ് എസ് ലെ വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട്: മലപ്പുറത്ത് വെച്ച് നടന്ന സംസ്ഥാനതല തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ വിവിധ കാറ്റഗറിയില്‍ കാസര്‍ഗോഡ് ജില്ലക്ക് വേണ്ടി മത്സരിച്ച് മെഡലുകള്‍ കരസ്ഥമാക്കി ജി വി എച്ച് എസ് എസ് അമ്പലത്തറയിലെ കുട്ടികള്‍. 9, 6 ക്ലാസില്‍ പഠിക്കുന്ന ഋതുദേവ്, അമല്‍ ജിത്ത് എന്നി വിദ്യര്‍ത്ഥികള്‍ ഗോള്‍ഡ് മെഡലും, എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ശിവനന്ദ് സില്‍വര്‍ മെഡലും നേടി ജില്ലയ്ക്കും സ്‌കൂളിനും അഭിമാനമായി. ഗുരുപുരം അക്കാദമിയിലെ മാസ്റ്റര്‍ പ്രജിത്താണ് ഇവര്‍ക്ക് പരിശീലനം നല്‍കി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *