രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ബി.എസ്.സി ഫിസിക്‌സ്. ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി മൈക്രോബ യോളജി, ബി.എസ്.സി ലൈഫ് സയന്‍സ്, ബി.ബി.എ. ബി.കോം, ബി.എ ഡവലപ്പ്മെന്റ് ഇക്കണോമിക്സ് എന്നീ കോഴ്സുകളില്‍ എസ് സി. എസ് ടി വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ 19-07-2024 വെള്ളിയാഴ്ച 2 മണിക്ക് മുന്‍പായി സ്‌പോട്ട് അഡ്മിഷന് അപേക്ഷ നല്‍കുന്നതിന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എകജാലകത്തില്‍ അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ടുമായി കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.