ശക്തമായ മഴ അജാനൂര്‍ പഞ്ചായത്തിലെ ചിത്താരി വില്ലേജില്‍ മരം പൊട്ടിവീണ് വീടിന് നാശനഷ്ടം;

വേലാശ്വരം :ശക്തമായ മഴയിലും കാറ്റിലും ചിത്താരി വില്ലേജിലെ വേലാശ്വരത്ത് മരം പൊട്ടിവീണ് വീടിന് നാശനഷ്ടം. ചിത്താരി വില്ലേജില്‍ വേലാശ്വരം വ്യാശേശ്വരം ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന വാണിയം വീട്ടില്‍ കുഞ്ഞിരാമന്റെ വീടിനു പ്ലാവുമരം പൊട്ടിവീണാ ണ് ഭാഗികമായി തകര്‍ന്നത്. ശനിയാഴ്ച രാത്രിയില്‍ വീട്ടില്‍ ഇവര്‍ കിടന്നുറങ്ങുമ്പോഴാണ് മരം വീടിനുമേല്‍ പതിച്ചത്.

വേറൊരു മുറിയിലാണ് കിടന്നിരുന്നത് എന്നതുകൊണ്ട് ഇവര്‍ക്ക് ജീവഹാനിയോ പരിക്കുകളോ പറ്റാതെ രക്ഷപ്പെടാന്‍ സാധിച്ചു. രാത്രി വലിയൊരു ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കിയപ്പോഴാണ് വീടിനുമുകളില്‍ മരം പതിച്ചത് കണ്ടതെന്ന് കുഞ്ഞിരാമന്‍ പറഞ്ഞു. കുഞ്ഞിരാമനെ കൂടാതെ ഭാര്യയും വേലാശ്വരം ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകളുമാണ് ഇവിടെ താമസിക്കുന്നത്. അജാനൂര്‍ പഞ്ചായത്ത് അധികൃതരും ചിത്താരി വില്ലേജ് അധികൃതരും സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. ഏകദേശം 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *