വേലാശ്വരം : ഇക്കഴിഞ്ഞ കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് -2024 ലെ വിജയികളെ അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് വാര്‍ഡ് 3 വേലാശ്വരത്തിന്റ നേതൃത്വത്തില്‍ അനുമോദിച്ചു.സംസ്ഥാന കലോത്സവത്തില്‍ നാടക മത്സരത്തില്‍ ഒന്നാം സ്ഥാനവും മാര്‍ഗ്ഗം കളി മത്സരത്തില്‍ രണ്ടാം സ്ഥാനവും നാടന്‍പാട്ട് മത്സരത്തില്‍ മൂന്നാം സ്ഥാനവും തമിഴ് കവിത പാരായണത്തില്‍ ഒന്നാം സ്ഥാനവും അജാനൂര്‍ നേടിയിരുന്നു. സംസ്ഥാന മത്സരത്തില്‍ വിജയികളായവരെയും ജില്ലാതല മത്സരത്തില്‍ വിജയികളായവരെയും ഒപ്പം പിന്നണിയില്‍ പ്രവര്‍ത്തിച്ച നാടക സംവിധായകന്‍ ഹാരിസ് നടക്കാവ്,സഹ സംവിധായകന്‍ പ്രണവ് ആലക്കോടന്‍, നാടന്‍ പാട്ട് പരിശീലകന്‍ രവി വാണിയംപാറ, നൃത്ത അധ്യാപകന്‍ രാമചന്ദ്രന്‍ വേലാശ്വരം എന്നിവരെയും അനുമോദിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് അനുമോദനം നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍കെ. മീന,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ജി.പുഷ്പ, ഒന്നാം വാര്‍ഡ് മെമ്പര്‍ പി. മിനി വാര്‍ഡ് കണ്‍വീനര്‍ പി. കൃഷ്ണന്‍ വേലാശ്വരം ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് പി.വിനോദ് എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം. വി.രത്‌നകുമാരി സ്വാഗതവും എ.ഡി.എസ് സെക്രട്ടറി കെ. സുമതി നന്ദിയും പറഞ്ഞു തുടര്‍ന്ന് നാടന്‍പാട്ടും വിവിധ കലാപരിപാടികളും അരങ്ങേറി.