
രാജപുരം:ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി എമര്‍ജിംഗ് ലീഡര്‍ഷിപ്പ് ക്യാമ്പ് ചുള്ളിക്കര ബ്ലോക്ക് കമ്മിറ്റി ഓഫിസില്‍ സംഘടിപ്പിച്ചു. ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി കെ ബാലചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും പ്രമേയവും അവതരിപ്പിച്ചു.

ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍, ഡി സി സി സെക്രട്ടറിമാരായ ഹരീഷ് പി നായര്‍, പി വി സുരേഷ്, എം സി പ്രഭാകരന്‍,കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് സെക്രട്ടറി വി കെ ബാലകൃഷ്ണന്‍ സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ നാരായണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കണ്ണൂര്‍ ഡിസി സി സെക്രട്ടറി അഡ്വ. ബ്രിജേഷ് കുമാര്‍, കണ്ണൂര്‍ യൂണിവേസിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഖാദര്‍ മാങ്ങാട് എന്നിവര്‍ ക്ലാസ്സെടുത്തു. ചടങ്ങില്‍ മുന്‍ ബ്ലോക്ക് പ്രസിഡന്റ്മാരായ എ വി മാത്യു, സോമി മാത്യു, കരുണാകരന്‍ നായര്‍ ഇടത്തോട്, ബാബു കദളിമറ്റം എന്നിവരെ ആദരിച്ചു.

സമാപന സമ്മേളനം കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ആലി പി എ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് മാരായ എം എം സൈമണ്‍, കെ ജെ ജെയിംസ്, എം പി ജോസഫ്,നാരായണന്‍ വയമ്പ്, ബാലകൃഷ്ണന്‍ നായര്‍ മാണിയൂര്‍, എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് സെക്രട്ടറി മാരായ ബിജു ചാമക്കാല സ്വാഗതവും സജി പ്ലാച്ചേരിപ്പുറത്ത് നന്ദിയും പറഞ്ഞു.