കാസര്‍കോട്:നിര്‍മ്മാണ മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ പരിഹാരം തേടിയും കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യങ്ങളും പെന്‍ഷനും അടിയന്തരമായി കൊടുത്തു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ജൂലൈ 31ന് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കലക്ടറേറ്റ് മാര്‍ച്ച് നടത്താന്‍ നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ല നേതൃയോഗം തീരുമാനിച്ചു.ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള തൊഴിലാളികള്‍ സമരത്തില്‍ അണി ചേരും.യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് സി എ ഇബ്രാഹിം എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു.എസ് ടി യു ജില്ലാ പ്രസിഡണ്ട് എ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലയില്‍ നിന്നുള്ള എസ് ടി യു സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും തൊഴിലാളികളുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള അനുമോദനവും നടത്തി.എസ് ടി യു സംസ്ഥാന ജന. സെക്രട്ടറി കെ പി മുഹമ്മദ് അഷ്‌റഫ്,വൈസ് പ്രസിഡണ്ട് അഷറഫ് എടനീര്‍,സെക്രട്ടറി ശരീഫ് കൊടവഞ്ചി,മുത്തലിബ് പാറക്കെട്ട്,പി ഐ എ ലത്തീഫ്,എല്‍ കെ ഇബ്രാഹിം,ബി എ അബ്ദുല്‍ മജീദ്,ഹനീഫ പാറ ചെങ്കള,എം കെ ഇബ്രാഹിം പൊവ്വല്‍, എ എച്ച് മുഹമ്മദ് ആദൂര്‍,യൂസഫ് പാച്ചാണി,ശിഹാബ് റഹ്മാനിയ നഗര്‍,ഷാഫി പള്ളത്തടുക്ക,ഫുളൈല്‍ മണിയനൊടി, എച്ച്.എ അബ്ദുല്ല,മുഹമ്മദ് മൊഗ്രാല്‍,ഹസ്സന്‍ കുഞ്ഞ് പാത്തൂര്‍,സി എം ഇബ്രാഹിം,എം എസ് ഷുക്കൂര്‍,ബി എ ഗഫൂര്‍,ടി എം സൈനുദ്ദീന്‍,അബ്ദുസ്സലാം പാണലം,അബൂബക്കര്‍ ബെദിര,ഇബ്രാഹിം പുണ്ടൂര്‍, എ.പി.മുഹമ്മദ്,നംഷാദ് ചെര്‍ക്കള,ബദറുദ്ധീന്‍ പെരുമ്പള, ആരിഫ് കരിപ്പൊടി,അസീസ് തുരുത്തി, സിറാജ് ബേവിഞ്ച,ഇബ്രാഹിം ബംബ്രാണ,മൊയ്തീന്‍ എതിര്‍ത്തോട്,ഇബ്രാഹിം ധര്‍മ്മ നഗര്‍, പി.പി ബീരാന്‍,നൗഫല്‍ പ്രസംഗിച്ചു