ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് സ്‌കൂളില്‍ കെ.വി. ജി ഡെന്റല്‍ കോളേജുമായി സഹകരിച്ച് ഡെന്റല്‍ ക്യാമ്പ് നടത്തി. ദന്ത പരിശോധന
,പല്ലിന്റെ പോട് അടക്കുക,പല്ല് എടുക്കുക ,വൃത്തിയാക്കുക,ദന്തരോഗം ,മോണരോഗം,പല്ല്‌നഷ്ടപ്പെടല്‍ ,കാന്‍സര്‍,പിളര്‍പ്പ് തുടങ്ങിയ. രോഗങ്ങള്‍ക്കെല്ലാം സൗജന്യമായി ചികിത്സ ലഭ്യമായിരുന്നു .ഉയര്‍ന്ന ചികില്‍സയ്ക്കായി ഡെന്റല്‍ കോളജില്‍ എത്തുവാന്‍ സൗജന്യ വാഹന സൗകര്യം ഉണ്ടെന്നും അതോടൊപ്പം ക്യാംപില്‍നിന്ന് വരുന്നവര്‍ക്ക് ചികില്‍സയില്‍ 25% ഇളവും ലഭ്യമാണ് എന്നും കോളേജ് അധികൃതര്‍ അറിയിച്ചു .പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കടത്തിപ്പറമ്പില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.