പാലക്കുന്ന് : മഴക്കാലം തുടങ്ങിയാല്‍ കോട്ടിക്കുളം റയില്‍വേ പ്ലാറ്റ്‌ഫോമില്‍ വഴുക്കലിനെ തുടര്‍ന്ന് ഓരോ ദിവസവും വീണ് പരുക്ക് പറ്റുന്നവരുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ ഭാഗിക ആശ്വാസമായി റെയില്‍വേ ടൈല്‍സ് പാകള്‍ പണി തുടങ്ങി. വഴുക്കല്‍ കൂടുതലുള്ള റയില്‍വേ ഗേറ്റിന് വടക്ക് ഭാഗത്തെ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളില്‍ ടൈല്‍സ് പാകുന്നതിന്റെ ഭാഗമായി കോണ്‍ക്രീറ്റ് പണി തുടങ്ങി. 6 അടി വീതിയില്‍ മാത്രമാണ് ടൈല്‍സ് പാകുക. അതും പ്ലാറ്റ്‌ഫോമിനെ പകുത്ത് പോകുന്ന റോഡിന്റെ വടക്ക് ഭാഗത്തെ ഇരു പ്ലാറ്റ്‌ഫോമില്‍
മാത്രമാണെന്നാണ് കിട്ടിയ വിവരം.9000 ചതുരശ്ര അടി ടൈല്‍സ് ആണ് പാകുന്നത്. യാത്രക്കാര്‍ ഇന്നലെയും (വെള്ളിയാഴ്ച) വഴുതി വീണു.ഏറെ വര്‍ഷമായി മഴക്കാലമായാല്‍ പ്ലാറ്റ്‌ഫോമിലെ സ്ഥിരം കാഴ്ചയാണിത്. പരിക്ക്പറ്റി യാത്രതന്നെ ഒഴിവാക്കേണ്ടിവന്നവരുമുണ്ട്. സന്നദ്ധ സംഘടനകള്‍ വെള്ളം ചീറ്റിയും കുമ്മായം വിതറിയും മുന്‍ വര്‍ഷങ്ങളില്‍ പ്ലാറ്റ്‌ഫോം വൃത്തിയാക്കിയിരുന്നു. ഇത് ഭാഗികമായ ആശ്വാസം മാത്രമാണെന്നും തെക്കുഭാഗത്തും ടൈല്‍സ് പാകാനുള്ള നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.