ശുചിത്വ ആരോഗ്യ ജനകീയ കാമ്പയിന്‍ 14 ന്

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍, കുടുംബശ്രീ, ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ജൂലൈ 14 ന് വിപുലമായ ജനകീയ ശുചിത്വ ആരോഗ്യ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. പൊതുജനാരോഗ്യ വകുപ്പിന്റെ പിന്തുണയോടെ ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ ഗൃഹസന്ദര്‍ശനത്തിലൂടെ ശുചിത്വ പരിശോധന നടത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കും. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗ തീരുമാനപ്രകാരമാണ് ശുചീകരണ ക്യാമ്പൈന്‍ മാലിന്യമുക്തം നവകേരളം ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ്ജില്ലാതല ബ്ലോക്ക് ഉദ്യോഗസ്ഥരുടെയും, നഗരസഭയുടെയും ദ്വി. ശില്‍പശാല വിവിധ മിഷനുകളുടെ ഓണ്‍ലൈന്‍ യോഗം എന്നിവയിലൂടെ കര്‍മ പദ്ധതിയ്ക്ക് രൂപം നല്‍കി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖേന മുഴുവന്‍ വിദ്യാലയങ്ങളിലേക്കും ശുചിത്വ സന്ദേശം എത്തിക്കുന്നതിന് നടപടിയായി. മുഴുവന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും വീടുകളില്‍ ജൂലൈ 14 ന് ശുചീകരണം പ്രവര്‍ത്തനം നടത്തുന്നതിന് സ്‌കൂള്‍ അസംബ്ലി മുഖേന സന്ദേശം നല്‍കി പ്രവര്‍ത്തനം ഉറപ്പുവരുത്തി.. NSS, SPC, ACC ടീം അംഗങ്ങള്‍ക്ക് ജില്ലാ കോര്‍ഡിനേറ്റര്‍ മുഖേന വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. വിവിധ വകുപ്പുകള്‍ ജില്ലാ വികസന സമിതിയിലും ജീല്ലാ ആസൂത്രണ സമിതിയിലും ഉള്‍പ്പെടുന്ന മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ശുചീകരണം നടത്തേണ്ടുന്നതിന്റെ അറിയിപ്പ് നല്‍കുന്നതിന് ജില്ലാ പ്ലാനിംഗ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ഓരോ വകുപ്പിന്റെയും ഏറ്റവും താഴെയുള്ള കാര്യാലയത്തില്‍ വരെയുള്ള ജീവനക്കാര്‍ ജൂലൈ 14 ന് ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലയിലെ മൂന്ന് മുനിസിപ്പാലിറ്റികളിലെയും, 38 ഗ്രാമപഞ്ചായത്തു കളിലെയും മുഴുവന്‍ അംഗങ്ങള്‍ മുഖേന ഗ്രാമസഭയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ പൌരന്‍മാരും ജൂലൈ 14 ന് ശുചീകരണ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ മുഖേന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് ജില്ലാ കുടുംബശ്രീ മിഷന്‍ മുഖേന ജില്ലയിലെ മുഴുവന്‍ അയല്‍കൂട്ടങ്ങള്‍ വരെയും ശുചീകരണം നടത്താനും ഗൃഹസന്ദര്‍ശന മുഖേന വിലയിരുത്തല്‍ നടത്തുന്നതിനും സി ഡി എസ്, എ ഡി എസ് , അയല്‍കൂട്ട അംഗങ്ങള്‍ തീരുമാനിച്ചു നവകേരളം കര്‍മ്മ പദ്ധതി ഓഫീസ് മുഖേനയും, ജില്ലാ ശുചിത്വ മിഷന്‍ മുഖേനയും റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കും ഏകോപനത്തിന് നിര്‍ദേശം നല്‍കി ജലജന്യ, കൊതുകുജന്യ രോഗങ്ങള്‍ പകരുന്നത് കുറയ്ക്കാന്‍ സഹായകമായ കര്‍മ്മപരിപാടികളാണ് ജൂലൈ 14 ന് ജനകീയമായി വിജയിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *