രാജപുരം: രാജപുരം ഹോളി ഫാമിലി എ എല്‍ പി സ്‌കൂളിന്റെ 2024-25 അധ്യയന വര്‍ഷത്തെ പ്രഥമ പി ടി എ ജനറല്‍ ബോഡി യോഗം സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ജോസ് അരിച്ചിറയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കലാ സാംസ്‌കാരിക പ്രവര്‍ത്തകനും മോട്ടിവേറ്ററുമായ ബാലചന്ദ്രന്‍ കൊട്ടോടി രക്ഷിതാക്കള്‍ക്കായി ക്ലാസ്സെടുത്തു. ഹെഡ് മാസ്റ്റര്‍ എബ്രാഹം കെ.ഒ വിഷയാവതരണം നടത്തി. മദര്‍പി.ടി.എ പ്രസിഡണ്ട് ജിപ്‌സി അരുണ്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ സജി മാത്യു ഷൈബി എബ്രാഹം, സോണി കുര്യന്‍, ഷീജ ജോസ് , എന്നിവര്‍ സംസാരിച്ചു. 2024-25 അദ്ധ്യയന വര്‍ഷത്തെപി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചന്ദ്രന്‍ സി (പ്രസിഡന്റ് ),ജാസ്മിന്‍ മാനുവല്‍ (മദര്‍ പി ടി എ പ്രസിഡന്റ്) .