പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതുതായി പ്രവേശനം നേടിയ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഒരാഴ്ചത്തെ പരിശീലന പരിപാടി സമാപിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. വകുപ്പ് അധ്യക്ഷന്‍ ഡോ. എം. നാഗലിങ്കം അധ്യക്ഷത വഹിച്ചു. ഡോ. ജില്ലി ജോണ്‍, ഡോ. ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. അലീന ജെയിംസ് സ്വാഗതവും നെയ്മ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ തെരുവ് നാടകാവതരണവും അരങ്ങേറി. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിച്ചു. മത്സരങ്ങളും സംഘടിപ്പിച്ചു.