പള്ളിക്കര: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെര്‍ക്കാ പാറ ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളില്‍ നിര്‍മ്മിച്ച ഭക്ഷണശാലയുടെയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും പള്ളിക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി നിര്‍മ്മിച്ച് നല്‍കിയ ശുചിത്വ സമുച്ചയത്തിന്റെയും ഉദ്ഘാടനം പ്രൗഢമായ ചടങ്ങില്‍ നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഭക്ഷണശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ശുചിത്വ സമുച്ചയത്തിന്റെ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ നിര്‍വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. വി. ജയശ്രീ അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മണികണ്ഠന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സൂരജ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനാ ധ്യാപിക വി. യമുന സ്വാഗതവും പി.ടി.എ പ്രസിഡണ്ട് അജിത് കുമാര്‍ നന്ദിയും പറഞ്ഞു.